പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി . ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് പശുക്കുട്ടി ജനിച്ചത്. മോദി പശുക്കിടാവിന് പ്രത്യേക പൂജ അർപ്പിക്കുകയും ചെയ്തു.
പശുക്കുട്ടിയെ ഷാൾ പുതപ്പിച്ച് പീഠത്തിൽ ഇരുത്തി ദുർഗാവിഗ്രഹത്തിന് മുന്നിൽ വച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് . നെറ്റിയിൽ വെളുത്ത ജ്യോതിയുടെ ആകൃതിയുള്ളതിനാൽ പശുക്കുട്ടിക്ക് ദീപോജ്യോതി എന്നാണ് പശുക്കുട്ടിയ്‌ക്ക് പേര് നൽകിയിരിക്കുന്നത് .
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നായ സനാതന ധർമ്മം പ്രകൃതിയെ ആരാധിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. പ്രകൃതിയെ മാത്രമല്ല മൃഗങ്ങളെയും സസ്യങ്ങളെയും ആരാധിക്കുന്ന രീതി ഹിന്ദുമതത്തിൽ നൂറ്റാണ്ടുകളായി നിലവിലുണ്ട്.















