ഭരണഘടനയിലെ വോട്ടവകാശം പോലും കശ്മീരികൾക്ക് നിഷേധിച്ചു; ഭരണഘടനയെ പോക്കറ്റിലാക്കി നടക്കുന്നവരാണ് ഇങ്ങനെ ചെയ്തതെന്ന് മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭരണഘടനയിലെ വോട്ടവകാശം പോലും കശ്മീരികൾക്ക് നിഷേധിച്ചു; ഭരണഘടനയെ പോക്കറ്റിലാക്കി നടക്കുന്നവരാണ് ഇങ്ങനെ ചെയ്തതെന്ന് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 03:54 pm IST
FacebookTwitterWhatsAppTelegram

ദോഡ; ഇന്ത്യയുടെ ഭരണഘടന പോക്കറ്റിലാക്കി നടന്നവർ 75 വർഷമായി കശ്മീരിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാനുളള അവകാശം പോലും കവർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദോഡയിൽ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ഇന്ത്യയുടെ ഭരണഘടന എല്ലാവർക്കും വോട്ട് ചെയ്യാനുളള അവകാശം നൽകുന്നുണ്ട്. എന്നാൽ ഇത്തവണ ആദ്യമായി വോട്ട് ചെയ്യുന്ന നിരവധി സുഹൃത്തുക്കൾ കശ്മീരിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വാക്കുകൾ.

ഭരണഘടനാപരമായ അവകാശം പോലും കശ്മീരികൾക്ക് അട്ടിമറിക്കപ്പെട്ടു. ഭരണത്തിലിരുന്നവരുടെ ദുഷ്പ്രവണതകൾ മറച്ചുവയ്‌ക്കാനുളള കപടതയായിരുന്നു അത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുളളവർക്ക് ലഭിച്ചിരുന്ന അവകാശം കശ്മീരിലെ ജനങ്ങൾക്ക്് എന്തുകൊണ്ട് നൽകിയില്ലെന്നും പ്രധാനമന്ത്രി ചോദിച്ചു. ബാബാ സാഹേബ് അംബേദ്ക്കർ വിഭാവനം ചെയ്ത ഭരണഘടനയുടെ ആത്മാവ് പോലും ഈ ആളുകൾ തകർത്തു. കശ്മീരിൽ രണ്ട് ഭരണഘടന നടപ്പിലാക്കുന്നതിന് പിന്നിൽ മറ്റെന്താണ് കാരണമെന്നും മോദി ചോദിച്ചു.

ഇപ്പോൾ കശ്മീരിലെ കുട്ടികൾക്ക് പോലും യാഥാർത്ഥ്യം അറിയാം. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെയും ഒബിസി വിഭാഗങ്ങളുടെയും സംവരണം പോലും കശ്മീരിൽ അട്ടിമറിക്കപ്പെട്ടു. മതവും മേഖലയും കണക്കിലെടുക്കാതെ കശ്മീരിലെ എല്ലാ പൗരൻമാർക്കും ബിജെപി സർക്കാർ മുൻഗണന നൽകുന്നുണ്ട്. ബിജെപിക്ക് മാത്രമാണ് കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനാകുക. ഇതിനുളള നടപടികൾ ബിജെപിയാണ് സ്വീകരിച്ചത്. പക്ഷെ ചില ആളുകൾ അവരുടെ സ്വാർത്ഥ താൽപര്യത്തിനായി നിങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കുകയായിരുന്നു. അത്തരം ആളുകളെക്കുറിച്ച് ജാഗ്രത കാണിക്കണമെന്നും മോദി പറഞ്ഞു.

10 വർഷമായി എൻഡിഎ സർക്കാർ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് കശ്മീരിലെ ഈ മാറ്റമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ ദൃഢനിശ്ചയവും നിങ്ങളുടെ പിന്തുണയുമാണ് കശ്മീരിനെ സമാധാനത്തിലേക്കും സുരക്ഷയിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുക.

കശ്മീരിലെ തെരഞ്ഞെടുപ്പ് ഇത്തവണ മൂന്ന് കുടുംബങ്ങളും അവിടുത്തെ യുവാക്കളും തമ്മിലുളള പോരാട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസും നാഷണൽ കോൺഫറൻസും പിഡിപിയുമാണ് മൂന്ന് കുടുംബങ്ങൾ. ഇവിടുത്തെ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് കുടുംബവാഴ്ച തടസമായിരുന്നു. എന്നാൽ 2014 മുതൽ ഈ സ്ഥിതിക്ക് മാറ്റം വരുത്തി കശ്മീരിലെ യുവാക്കളുടെ പുതിയ നേതൃത്വത്തെ മുന്നിലേക്ക് കൊണ്ടുവരാനാണ് തന്റെ സർക്കാർ ശ്രമിച്ചതെന്നും മോദി പറഞ്ഞു.

20 ലധികം സീറ്റുകൾ കോൺഗ്രസിന് ലഭിച്ചാൽ മോദി ഉൾപ്പെടെയുളള ബിജെപി നേതാക്കളെ ജയിലിൽ അയയ്‌ക്കുമെന്ന മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രസ്താവനയെയും പ്രധാനമന്ത്രി വിമർശിച്ചു. കോൺഗ്രസിന്റെ അജണ്ട ഇതിലൂടെ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Narendra Modi Kashmirബിജെപിപ്രധാനമന്ത്രി നരേന്ദ്രമോദിഭരണഘടനകശ്മീർനിയമസഭാ തെരഞ്ഞെടുപ്പ്ദോഡ
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies