ബൗളർമാർ ഏറ്റുമുട്ടിയ മത്സരം; കൊച്ചിയെ 84 ന് എറിഞ്ഞു വീഴ്ത്തി തൃശൂർ ടൈറ്റൻസ്; വിജയം നാല് വിക്കറ്റിന്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ബൗളർമാർ ഏറ്റുമുട്ടിയ മത്സരം; കൊച്ചിയെ 84 ന് എറിഞ്ഞു വീഴ്‌ത്തി തൃശൂർ ടൈറ്റൻസ്; വിജയം നാല് വിക്കറ്റിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 10:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 84 റൺസിന് എറിഞ്ഞുവീഴ്‌ത്തി തൃശൂർ ടൈറ്റൻസ്. 85 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ 17.5 ാം ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊച്ചിയുടെ മുൻനിര മുതൽ വാലറ്റം വരെ തൃശൂരിന്റെ ബൗളർമാർക്കു മുന്നിൽ വേഗത്തിൽ കീഴടങ്ങുന്നതായിരുന്നു കാഴ്ച. ഓപ്പണർ ആനന്ദ കൃഷ്ണനു മാത്രമാണ് രണ്ടക്കം കടക്കാനായത്. 26 പന്തിൽ 28 റൺസ് സ്വന്തമാക്കിയ ആനന്ദിനെ അക്ഷയ് മനോഹറിന്റെ പന്തിൽ അഹമ്മദ് ഇമ്രാൻ പുറത്താക്കി.

തൃശൂരിന്റെ മുഹമ്മദ് ഇഷാഖിന്റെ പന്തുകൾക്ക് മുന്നിൽ കൊച്ചി അടി പതറുന്ന കാഴ്ചയാണ് കാര്യവട്ടത്ത് കണ്ടത്. നാല് ഓവറിൽ 12 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് ഇഷാഖ് പിഴുതത്. 17 ഓവറിൽ 84 റൺസിന് കൊച്ചിയുടെ ഇന്നിംഗ്സ് അവസാനിച്ചു.

85 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറിൽ രണ്ടു വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ ബേസിൽ തമ്പി എറിഞ്ഞ ഓവറിലെ നാലാം പന്തിൽ വിഷ്ണു വിനോദിന്റെയും അഞ്ചാം പന്തിൽ അനസ് നസീറിന്റെയും വിക്കറ്റുകളാണ് വീണത്. ഒന്നാം ഓവർ പൂർത്തിയായപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ നാലു റൺസ് എന്ന നിലയിലായി തൃശൂർ.

അഞ്ച് ഓവർ പൂർത്തിയായപ്പോൾ ഇത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 23 എന്ന നിലയിലെത്തി. 14-ാം ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിലായി തൃശൂർ. തുടർന്ന് വിക്കറ്റുകൾ നഷ്ടമാകാതെ പി.മിഥുൻ ഏദൻ ആപ്പിൾ ടോം സഖ്യം തൃശൂരിനെ വിജയത്തിലെത്തിച്ചു. 31 പന്തിൽ പുറത്താകാതെ പി.കെ മിഥുൻ 23 റൺസ് നേടി.

Tags: Cricket Newsകൊച്ചിKerala Cricket Leagueതൃശൂർ ടൈറ്റൻസ്കൊച്ചി ബ്ലൂ ടൈഗേഴ്‌സ്ബേസിൽ തമ്പിമുഹമ്മദ് ഇഷാഖ്കേരളാ ക്രിക്കറ്റ് ലീഗ്
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഏഷ്യ കപ്പ്; പാക് ആഭ്യന്തരമന്ത്രിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം, പിന്നാലെ കപ്പുമായി ഹോട്ടൽ മുറിയിലേക്ക് കടന്നു, മൊഹ്സിൻ നഖ്‌വിക്കെതിരെ പരാതിയുമായി BCC​I

“കളിക്കളത്തിലും OPERATION SINDOOR, ഫലം ഒന്നുതന്നെ”; പാക് പടയെ തകർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ബെറ്റിം​ഗ് ആപ്പ് കേസ്; സോഷ്യൽമീഡിയയിലൂടെ പ്രമോഷൻ ചെയ്ത ക്രിക്കറ്റ് താരം ശിഖർ ധവാന് ഇഡി നോട്ടീസ്

വെടിയൊച്ചകളും ഭീതിയും മറന്നൊരു സായാഹ്നം, ചരിത്രം തിരുത്തി ജമ്മുകശ്മീർ ; പുൽവാമയിൽ ആദ്യമായി ക്രിക്കറ്റ് ലീ​ഗ് മത്സരം നടന്നു

കൊമ്പൻ വീരു, വേഴാമ്പൽ ചാരു ; ഭാഗ്യചിഹ്നങ്ങൾക്ക് പേരായി; നവ്യാനുഭവമായി കെസിഎൽ ടീം ലോഞ്ച്

Latest News

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies