ഇന്ത്യൻ ഷൂട്ടിംഗ് താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മനുഭാക്കർ അമൃത്സറിലെ സുവർണ ക്ഷേത്രത്തിലെത്തി. ആദ്യമായാണ് ക്ഷേത്രത്തിലെത്തുന്നതെന്നും നല്ലൊരു അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അവർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.
പുതിയ തലമുറയോട് ഞാൻ ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. നിങ്ങൾക്കൊരു ലക്ഷ്യമുണ്ടെങ്കിൽ അത് നേടാൻ എല്ലാം നൽകി പ്രയത്നിക്കണം. ദൈവം നിങ്ങൾക്കൊപ്പമുണ്ടാകും നിങ്ങളുടെ ആഗ്രഹം നിറവേറ്റാനാകും—- മനു പറഞ്ഞു.
ഒരു ഒളിമ്പിക്സിൽ രണ്ടു മെഡലുകൾ നേടി ചരിത്രം സൃഷ്ടിച്ച ആദ്യ ഇന്ത്യൻ താരമാണ് മനുഭാക്കർ. സരബ്ജ്യോത് സംഗിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സിഡ് ടീമിനത്തിലായിരുന്നു വെങ്കല നേട്ടം.
കൊറിയൻ ജോഡിയെയാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്. വനിതകളുടെ 10 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലും മനു വെങ്കലം നേടിയിരുന്നു.
#WATCH | Amritsar, Punjab: Olympic medalist & Indian shooter Manu Bhaker says, “This was my first visit to the Golden Temple and it felt very nice… I would like to tell the youth that if you set a target, give in your all to achieve it. God will be with you and you will achieve… https://t.co/RBE2cbYHkA pic.twitter.com/HajhdM5k4k
— ANI (@ANI) September 14, 2024