തിരുവോണ നാളിൽ മലയാളികൾക്ക് ഓണാശംസകൾ നേർന്ന് കന്നഡ താരം ഋഷഭ് ഷെട്ടി. ഇൻസ്റ്റഗ്രാമിൽ ഭാര്യ പ്രഗതി ഷെട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആശംസകൾ നേർന്നത്. കാന്താര ചാപ്റ്റർ 1ലൂടെ കേരളത്തിൽ നിരവധി ആരാധകരെ നേടാൻ ഋഷഭിന് സാധിച്ചിട്ടുണ്ട്.
നിങ്ങൾക്ക് എല്ലാവർക്കും ഊർജസ്വലവും സന്തോഷം നിറഞ്ഞ ഓണം ആശംസിക്കുന്നു. ഈ ഉത്സവ കാലം നിങ്ങൾക്കും പ്രിയപ്പെട്ടവർക്കും സമാധാനവും സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെ—എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഷർട്ടും മുണ്ടുമാണ് നടന്റെ വേഷം ഭാര്യ പ്രഗതിയുടേത് സാരിയും. ആരാധകരും താരത്തിന്റെ ഓണം ആശംസകളോട് പ്രതികരിച്ചിട്ടുണ്ട്. സംസ്കാരത്തോടും പൈതൃകത്തോടും ഇത്രയധികം ബഹുമാനമുള്ള മനുഷ്യന് ജീവിതത്തിൽ വിജയവും സമാധാനവും ഉണ്ടാകട്ടെയെന്നും ആരാധകരും ആശംസിക്കുന്നു. കാന്താരയുടെ ആദ്യ ഭാഗത്തിലൂടെ ദേശീയ പുരസ്കാരം നേടിയ ഋഷഭ് രണ്ടാം ഭാഗത്തിന്റെ പണിപുരയിലാണ്.