ബിജു മേനോനും മേതിൽ ദേവികയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കഥ ഇന്നുവരെയുടെ ടീസർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തെത്തിയത്. ഫാമിലി എന്റർടെയിൻമെന്റ് ചിത്രമായാണ് കഥ ഇന്നുവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.
നിഖില വിമൽ, സിദ്ധിഖ്, അനുശ്രീ, രഞ്ജി പണിക്കർ, അനു മോഹൻ, ഹക്കിം ഷാജഹാൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘കഥ ഇന്നുവരെ’.
മേതിൽ ദേവികയുടെ ആദ്യ ചിത്രം കൂടിയാണിത്. സെപ്റ്റംബർ 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഫാർസ് ഫിലിംസാണ് ഗൾഫിൽ വിതരണം ചെയ്യുന്നത്.
വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് ‘കഥ ഇന്നുവരെ’ നിർമിക്കുന്നത്.















