മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ രണ്ട് ഇരുമ്പ് തൂണുകളാണെന്ന് നടി ഉർവശി. മലയാള സിനിമാ മേഖലയെ ഇന്ന് കാണുന്ന ഉയരത്തിലെത്തിക്കാൻ അവർ വഹിച്ച പങ്ക് ചെറുതല്ലെന്നും സൂപ്പർസ്റ്റാറുകളാണെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ തെളിയിച്ച നടന്മാരാണ് അവരെന്നും ഉർവശി പറഞ്ഞു.
“മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പങ്ക് വളരെ വലുതാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ ഫഹദ് ഫാസിലായിരിക്കും. സൂപ്പർ സ്റ്റാർ എന്ന് പറയുന്നതിനേക്കാൾ മികച്ച നടൻ എന്ന് അദ്ദേഹത്തെ വിളിക്കാം. ഏത് തരം കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ ഫഹദിന് കഴിയും. നായകവേഷം മാത്രമേ ചെയ്യുള്ളൂവെന്ന ഒരു നിർബന്ധവും അദ്ദേഹത്തിനില്ല”.
“കരിയറിന്റെ തുടക്കത്തിൽ തന്നെ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്ത് സിനിമയിലേക്ക് കയറി വന്നയാളാണ് ഫഹദ്. 22 ഫീമെയിൽ കോട്ടയം, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലൂടെ നെഗറ്റീവ് റോളുകൾ ചെയ്യാൻ കഴിയുമെന്ന് ഫഹദ് തെളിയിച്ചു. അടുത്തിടെ ഇറങ്ങിയ ആവേശത്തിൽ ആക്ഷൻ ഹീറോ ഇമേജ് ഉണ്ടാക്കിയെടുക്കാനും ഫഹദിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടാൻ പോകുന്ന നടൻ അയാളായിരിക്കും. ഏത് തരം കഥാപാത്രങ്ങളും ചെയ്യാൻ ഫഹദിന്
കഴിയുമെന്നും”ഉർവശി പറഞ്ഞു.