ബെംഗളൂരു : നാഗമംഗലയിലെ ഗണേശ വിഗ്രഹ നിമജ്ജനത്തെ ആക്രമിച്ചതിനെ തുടർന്നുണ്ടായ വർഗീയ കലാപത്തിൽ അക്രമികൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതായി ദൃക്‌സാക്ഷികൾ. ഇതിനാൽ ഈ വർഗീയ കലാപത്തിൽ നിരോധിത സംഘടനകൾക്ക് പങ്കുണ്ടോയെന്ന സംശയം ബലപ്പെടുന്നതായും കേസ് ദേശീയ അന്വേഷണ ഏജന് സിക്ക് വിടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു
കഴിഞ്ഞ ബുധനാഴ്ച രാത്രി നാഗമംഗലയിൽ ഉണ്ടായ വർഗീയ കലാപത്തിൽ മൂന്ന് അക്രമികൾ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നതായി കർണ്ണാടക നിയമസഭാ പ്രതിപക്ഷ നേതാവ് ആർ.അശോക് ആരോപിച്ചു. ഇത് സംബന്ധിച്ച് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിൽ അദ്ദേഹം ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. .
ചിക്കമംഗളൂരിൽ ബൈക്കിൽ പാലസ്തീൻ പതാകയുമായെത്തിയ യുവാക്കളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.അതെ സമയം ഗാന്ധിനഗറിലും ദാവംഗരെയിലെ അഹമ്മദ് നഗറിലും പതാക ഉയർത്തിയതിന്റെ പേരിൽഹിന്ദു യുവാക്കളെ മതഭ്രാന്തൻമാർ ആക്രമിക്കുകയായിരുന്നു. “നാഗമംഗലയിലുണ്ടായ വർഗീയ കലാപത്തിൽ നിരോധിത സംഘടനകളായ പിഎഫ്ഐ, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള കേരളത്തിൽ നിന്നുള്ളവർക്ക് പങ്കുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു.”അദ്ദേഹം പറഞ്ഞു.
“അയോധ്യ രാമമന്ദിർ ഉദ്ഘാടന വേളയിലും ഇത്തരം സംഭവങ്ങൾ ഉണ്ടായി. ഹിന്ദു ആഘോഷങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്ക് പിന്നിൽ മതമൗലികവാദ സംഘടനകളുടെ ഒരു വലിയ ശൃംഖലയാണെന്ന് തോന്നുന്നു. ഇത്തരമൊരു ചിട്ടയായ, സ്പോൺസർ ചെയ്‌ത, അന്തർസംസ്ഥാന-അന്തർദേശീയ ബന്ധങ്ങളുള്ള ശൃംഖലയെ തകർക്കുക എന്നത് ലോക്കൽ പോലീസിന് അസാധ്യമാണ്,”
അതിനാൽ ഈ കേസുകൾ ഉടൻ അന്വേഷണത്തിനായി എൻഐഎയ്‌ക്ക് കൈമാറണമെന്ന് ആഭ്യന്തര മന്ത്രി പരമേശ്വരയോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും അദ്ദേഹം ആവശ്യപ്പെട്ടു.















