അഹമ്മദാബാദ് : വന്ദേ മെട്രോ ട്രെയിന്‍ സർവീസിന്റെ പേര് പരിഷ്കരിച്ചു. നമോ ഭാരത് റാപിഡ് റെയില്‍ എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക. ഗുജറാത്തിലെ ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഇതിന്റെ ആദ്യ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.
ആറ് വന്ദേഭാരത് സര്‍വീസുകള്‍ക്ക് കൂടി പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നുണ്ട്.
ഭുജ് റെയില്‍വേ സ്റ്റേഷനില്‍ വൈകീട്ട് 4.15-നാണ് ഉദ്‌ഘാടന ചടങ്ങ്. അഹമ്മദാബാദില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായിട്ടായിരിക്കും നമോ ഭാരത് റാപിഡ് റെയിൽ ഫ്‌ളാഗ് ഓഫ് ചെയ്യുക.ഇൻ്റർസിറ്റി കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സർവീസ് ആണ് റാപ്പിഡ് റെയിൽ. ഭുജ് മുതൽ അഹമ്മദാബാദ് വരെയുള്ള ആദ്യ സർവീസ് 359 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഇത് 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് പിന്നിടും. 9 സ്റ്റോപ്പുകൾ ഉണ്ട്.
മോ ഭാരത് റാപിഡ് റെയിലിൽ 12 കോച്ചുകൾ ഉൾക്കൊള്ളുന്നു. ഇതിൽ 1,150 യാത്രക്കാർക്ക് ഇരിക്കാൻ സാധിക്കും.അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.















