തൃശൂർ: ആവേശത്തിലാറാടി കുമ്മാട്ടിക്കളി. കിഴക്കും പാട്ടുകാര തെക്കുംമുറി സംഘമാണ് കുമ്മാട്ടികളി സംഘടിപ്പിച്ചത്. വയനാട് ദുരന്തബാധിതർക്കായി സേവാഭാരതിയ്ക്ക് 25,000 രൂപ നൽകിയാണ് കുമ്മാട്ടിക്കളി ആരംഭിച്ചത്.
വലിയ ആഘോഷങ്ങളാണ് തൃശൂർ നഗരത്തിലുള്ളത്. നിരവധി പേരാണ് കുമ്മാട്ടിക്കളിയിൽ പങ്കെടുക്കാനെത്തിയത്. വ്യത്യസ്തമായ രൂപങ്ങളാണ് ഓരോ കുമ്മാട്ടിക്കളിയുടെയും സവിശേഷത. 50 വർഷത്തിലധികം പഴക്കമുള്ള കുമ്മാട്ടിമുഖങ്ങളുണ്ട്. വടക്കുംനാഥന്റെ ഭൂതഗണങ്ങൾ എന്നാണ് കുമ്മാട്ടികൾ അറിയപ്പെടുന്നത്.
വാദ്യമേള ആഘോഷങ്ങളോടെയാണ് കുമ്മാട്ടിക്കളി ഘോഷയാത്ര നടക്കുന്നത്. ഓരോ ദേശത്തുള്ളവരും വളരെ വ്യത്യസ്തതയാർന്ന വേഷങ്ങളുമായാണ് കുമ്മാട്ടിക്കളിക്കെത്തുന്നത്. വളരെ വിപുലമായാണ് തൃശൂർനഗരി കുമ്മാട്ടിക്കളി ആഘോഷിക്കുന്നത്.