മലപ്പുറം: വണ്ടൂരിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. ഈ മാസം നാലാം തീയതി മുതലാണ് യുവാവിന് രോഗ ലക്ഷണങ്ങൾ തുടങ്ങിയത്. തുടർന്ന് ആറാം തീയതി സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടി. അന്നു തന്നെ സ്വന്തം കാറിൽ പാരമ്പര്യ വൈദ്യശാലയിലും മറ്റൊരു ക്ലിനിക്കിലും കാണിച്ചു. ഏഴാം തീയതി ഓട്ടോയിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ പോയ ശേഷം വൈകുന്നേരം നിംസ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പെരിന്തൽമണ്ണയിലെ MES ആശുപത്രിയിലായിരുന്നു ചികിത്സ.
ഇതുവരെ 151 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഐസൊലേഷനിലുള്ള അഞ്ചു പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. തുടർന്ന് സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവായിരുന്നു















