കേരളത്തിൽ ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ തുറന്ന് സമ്മതിച്ചതിന് പിന്നാലെ പ്രതികരിച്ച് പിസി ജോർജ്. പി ജയരാജൻ മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടി ഒന്നാകെ സമ്മതിച്ചേ മതിയാകൂവെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ മൗനാനുവാദത്തിൽ നടന്ന ഈ കൊള്ള മുഴുവൻ പുറത്തുവരാൻ പോവുകയാണ്. താൻ കഴിഞ്ഞ രണ്ട് വർഷമായി പറയുന്ന കാര്യം തന്നെയാണ് പി. ജയരാജനും അംഗീകരിച്ചിരിക്കുന്നതെന്ന് പിസി ജോർജ് പറഞ്ഞു.
ആത്മാർത്ഥമായാണെങ്കിലും അല്ലെങ്കിലും ഇത് തുറന്ന് പറയാനുള്ള മനസ് കാണിച്ച ജയരാജന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ട് പോകണമെങ്കിൽ മുസ്ലീം പ്രീണനം അവസാനിപ്പിക്കണം. അല്ലാത്ത പക്ഷം അതിലേറെ നഷ്ടം സഹിക്കേണ്ടി വരും.
രാജ്യത്തെ സർവ മേഖലകളിലും ഐഎസ് ഭീകര വേരുകൾ ഇറങ്ങി കഴിഞ്ഞു. നരേന്ദ്ര മോദി അല്ലായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കിൽ ഇതിന് മുൻപേ ഭീകരത തഴച്ചുവളരുകയും കലാപങ്ങൾക്ക് രാജ്യം സാക്ഷിയാവുകയും ചെയ്തേനെയെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ മുസ്ലീം രാജ്യമാക്കണമെന്നും മുസ്ലീം അല്ലാത്ത ആരും ഇവിടെ ജീവിക്കേണ്ട എന്ന ദുഷ്ട ചിന്താഗതിയാണ് എല്ലാവർക്കും. ഇന്ത്യ ഒരു രാജ്യമാണ്. ഇവിടുത്തെ രീതികൾ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ജനം ടിവിയോട് പ്രതികരിച്ചു. ഭാരതീയ സംസ്കാരം വച്ചുപുലർത്തുന്ന ഒരു നാട്ടിൽ മുസ്ലീം തീവ്രവാദം വേണമെന്ന് പറഞ്ഞാൽ എങ്ങനെ നടക്കും. ക്രിസ്ത്യാനിയെയും ഹിന്ദുവിനെയും ഒറ്റദിവസം കൊണ്ട് കൊന്ന് തീർക്കാൻ കഴിയില്ല. ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ക്രിസ്ത്യാനി ഹിന്ദുവിനൊപ്പം ചേരണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിക്കണമെന്നും സമധാനപരമായി സമൂഹം പോകണമെന്നും ആഗ്രഹിക്കുന്നവരും ഭാരതത്തെയോർത്ത് അഭിമാനം കൊള്ളുന്നവരും ഹൈന്ദവ സംസ്കാരത്തിനൊപ്പം യോജിച്ച് പോവുക. അതല്ലാതെ രക്ഷപ്പെടില്ല. ചൈനയും പാകിസ്താനും ഐഎസ് ഭീകരർക്ക് സർവ പിന്തുണയും നൽകുന്നു. ഏത് സമയത്തും ഈ രാജ്യങ്ങൾ ഇന്ത്യയെ ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















