ആശുപത്രി ബിൽ അടക്കമുള്ള യുപിഐ ഇടപാടുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ (NPCI). ഇടപാടുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് പരിധി ഉയർത്താനുള്ള എൻപിസിഐയുടെ തീരുമാനത്തിന് പിന്നിൽ.
സ്റ്റാൻഡേർഡ് യുപിഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയായിരുന്നു ഇതുവരെയുള്ള പരിധി. അതേസമയം ക്യാപിറ്റൽ മാർക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഇടപാടുകൾക്ക് രണ്ട് ലക്ഷവും. എന്നാൽ ഓഗസ്റ്റ് 24-ലെ നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ സർക്കുലർ പ്രകാരം, നികുതി ഇടപാടുകൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഐപിഒ തുടങ്ങിയ ഇടപാടുകൾക്ക് പരിധി അഞ്ച് ലക്ഷമായിരിക്കും. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നു.