ടോവിനോ ചിത്രം എആര്‍എം ടെലഗ്രാമില്‍ ; ഹൃദയ ഭേദകമാണ് , വെറേ ഒന്നും പറയാനില്ലെന്ന് സംവിധായകന്‍ ജിതില്‍ ലാല്‍

Published by
Janam Web Desk

സെപ്റ്റംബര്‍ 12ന് റിലീസായ ടോവിനോ ചിത്രം എആര്‍എം ടെലഗ്രാമില്‍ ഒരാള്‍ കാണുന്ന വീഡിയോ പങ്കിട്ട് സംവിധായകന്‍ ജിതില്‍ ലാല്‍. ‘ഒരു സുഹ‍‍ൃത്താണ് ഈ വീഡിയോ അയച്ചത്. ഹൃദയ ഭേദകമാണ്. വെറേ ഒന്നും പറയാനില്ല. ടെലഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാന്‍’ – എന്നാണ് ജിതില്‍ ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്.

മിന്നൽ മുരളി പോലുള്ള സിനിമകൾ അവതരിപ്പിച്ച് രാജ്യമൊട്ടാകെ ശ്രദ്ധനേടിയ ടൊവിനോയുടെ മറ്റൊരു കരിയർ ബ്രേക്ക് സിനിമയാകും എആർഎം എന്നാണ് റിപ്പോർട്ടുകൾ.തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Share
Leave a Comment