കാസർകോട്: അമ്മയെ മകൻ തലയ്ക്കടിച്ചു കൊന്നു. കാസർകോട് പൊവ്വലിലാണ് സംഭവം. പൊവ്വൽ ബെഞ്ച് കോർട്ട് സ്വദേശി അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസയെ മൺവെട്ടികൊണ്ട് മകൻ അടിച്ചുകൊല്ലുകയായിരുന്നു. മകൻ നാസറിനെ (41) ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നുവൈകിട്ട് നാല് മണിയോടെയായിരുന്നു കൊലപാതകം നടന്നത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരൻ മജീദിന് പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.