ഭോപ്പാൽ: റിസർവ് വന മേഖലയിൽ കടുവകളുടെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം മാറ്റിപ്പാർപ്പിച്ച കടുവ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശിലെ മാധവ് നാഷണൽ പാർക്കിലാണ് വർഷങ്ങൾക്ക് ശേഷം കടുവ കുഞ്ഞുങ്ങൾ പിറന്നത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വിവരം പങ്കുവച്ചത്.
2023 മാർച്ചിലാണ് നാഷണൽ പാർക്കിൽ കടുവയെ പാർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്നലെയാണ് കടുവ കുഞ്ഞുങ്ങളുടെ ചിത്രം പുറത്തുവിട്ടത്. കടുവകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് കടുവകളെ മാറ്റിപ്പാർപ്പിച്ചത്. ഈ യജ്ഞം വിജയം കണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. കടുവയെ മാറ്റി പാർപ്പിച്ചത് വിജയം കണ്ടതിന്റെ സൂചനയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. രാജ്യത്തെ കടുവകളുടെ എണ്ണം വർദ്ധിക്കുന്നതിലും ഭാവിയിൽ ഇത് സഹായിക്കും. 2023 മാർച്ച് 10-ന് ബാന്ധവ്ഗഡ് ടൈഗർ റിസർവിൽ നിന്നാണ് ശിവപുരി ജില്ലയിലെ മാധവ്
നാഷണൽ പാർക്കിലേക്ക് മാറ്റിയത്. നേരത്തെ ഒരു ആൺ കടുവയെയും പെൺ കടുവയെയും മാറ്റിയിരുന്നു.
अनंत प्रसन्नता की खबर!
शिवपुरी स्थित माधव राष्ट्रीय उद्यान में वर्षों बाद नन्हें मेहमानों ने जन्म लिया है। मार्च 2023 में आई बाघिन ने 2 नन्हें शावकों को जन्म दिया है। आज प्रधानमंत्री श्री @narendramodi जी के जन्मदिन पर शावकों की पहली तस्वीर आई है, जो उद्यान के साथियों एवं… pic.twitter.com/kYtFMfqk9W
— Jyotiraditya M. Scindia (@JM_Scindia) September 17, 2024