തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി വെള്ളറക്കാട് പുതുമനയിൽ ശ്രീജിത്ത് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂരപ്പനെ പൂജിക്കുക.
മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ കൂടിക്കാഴ്ചയ്‌ക്കായി 55 പേരെയാണ് ക്ഷണിച്ചത് . ഇവരില്‍ നിന്നും യോഗ്യത നേടിയവരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. 12 ദിവസം ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി ശ്രീജിത്ത് നമ്പൂതിരി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും















