മലപ്പുറം: കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്താണ് സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ 38-കാരനാണ് രോഗം. ഇയാൾ നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. എടവണ്ണ ഒതായി സ്വദേശിയാണ് യുവാവ്.
യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ യുവാവ് എയർപോർട്ടിലെത്തിയപ്പോൾ തന്നെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇയാളെ നിരീക്ഷണത്തിലാക്കി. അതിനാൽ മറ്റുള്ളവരുമായി രോഗിക്ക് സമ്പർക്കമില്ല. എന്നിരുന്നാലും വിദേശത്ത് നിന്നെത്തുന്നവർ ജാഗ്രത സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.