ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെയും നടി സംഗീത ബിജ്ലാനിയുടെ വിവാഹം മുടങ്ങാൻ കാരണം താനായിരുന്നുവെന്ന് നടി സോമി അലി. പിന്നീട് ഞാൻ സംഗീതയോട് ക്ഷമാപണം നടത്തിയിരുന്നുവന്നും നടി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു കാലത്ത് സൽമാൻ ഖാനും സംഗീതയും തീവ്രമായ പ്രണയത്തിലായിരുന്നു. വിവാഹം നിശ്ചയിക്കുകയും ചെയ്തിരുന്നു. പെട്ടെന്നാണ് ഇത് മുടങ്ങിപ്പോകുന്നത്.
ഇക്കാര്യങ്ങളിലാണ് സോമി അലിയുടെ വെളിപ്പെടുത്തലുണ്ടായത്. “സൽമാനും ഞാനും എന്റെ മുറിയിലിരുന്നു സംസാരിക്കുകയായിരുന്നു. പെട്ടെന്ന് സംഗീത അവിടേക്ക് കയറിവന്നു. “അപ്പോൾ അതാണ്” സൽമാനെ നോക്കി അവർ പറഞ്ഞു. നിങ്ങളൊരാളെ തിരഞ്ഞെടുക്കണം. എന്നിട്ട് സംഗീത അവിടെ നിന്ന് പോയി. പിന്നാലെ സൽമാനും പത്തു മിനിട്ടിൽ വരാമെന്ന് പറഞ്ഞ സൽമാനും പോയി. അവരുടെ വിവാഹ ക്ഷണക്കത്തോക്കെ പ്രിൻഡ് ചെയ്തിരുന്നു. ഞാൻ കരുതി സംഗീതയെ വിവാഹം കഴിക്കുമെന്ന്. എന്നാൽ സൽമാൻ തിരുച്ചു വന്നു ഞാൻ സംഗീതയുമായി ബ്രേക്കപ്പ് ആയെന്നും നിന്നെ മതിയെന്നും പറഞ്ഞു.
അവരോട് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമാപണം നടത്തി. അന്നാെരു കുട്ടിയായിരുന്നു എന്താണ് ചെയ്യുന്നതെന്ന് ഒരു തിരിച്ചറിവുണ്ടായിരുന്നില്ല എന്ന് ഞാനവരോട് പറഞ്ഞു. ഞാൻ അതൊന്നും കാര്യമാക്കുന്നില്ലെന്നും ഞാൻ അസ്ഹറിനൊപ്പം സന്തോഷവതിയാണെന്നും പറഞ്ഞു. എന്നാൽ അടുത്ത മാസം അവർ ക്രിക്കറ്ററിൽ നിന്ന് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു”.—സോമി പറഞ്ഞു. 1990 കളിലാണ് സോമിയും സൽമാനും ഡേറ്റിംഗിലായിരുന്നത്. പിന്നീട് സൽമാൻ തന്നെ ദുരുപയോഗം ചെയ്തതായി ഇവർ പലപ്പോഴും വെളിപ്പെടുത്തിയിരുന്നു.















