ദുബായ്: സ്വകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ വനിത അംഗം നിർബന്ധമെന്ന നിയമം പുറത്തിറക്കി യുഎഇ ഭരണകൂടം. നിലവിലെ ബോർഡുകളുടെ കാലാവധി അവസാനിച്ച ശേഷം സ്ത്രീകൾക്ക് ഒരു സീറ്റെങ്കിലും അനുവദിക്കണമെന്നാണ് നിയമം.
യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡന്റ് ഷെയ്ഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് നടപടി.
സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ സ്ത്രീകളുടെ പ്രാതിനിധ്യം ശക്തമാക്കുമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. തീരുമാനം ലിംഗ സമത്വം ത്വരിതപ്പെടുത്തുമെന്നും സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി വ്യക്തമാക്കി.







