ജന്മദിനത്തിൽ മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവൻ. തൂവെള്ള നിറത്തിലുള്ള ചുരിദാർ ധരിച്ച കാവ്യ കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജന്മദിനത്തിൽ നൽകിയ ആശംസകൾക്കും സ്നേഹത്തിനും നന്ദി പറഞ്ഞു കൊണ്ടൊരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. താരത്തിന് 40 വയസ് തികഞ്ഞു.
“വെള്ളയുടെ ശാന്തതയിൽ മറ്റൊരു മനോഹര വർഷം കൂടി ആഘോഷിക്കുന്നു. നൽകിയ സ്നേഹത്തിനും അനുഗ്രഹത്തിനും നിങ്ങൾ ഓരോരുത്തരും പങ്കുവച്ച ആശംസകൾക്കും നന്ദി”. — കാവ്യ കുറിച്ചു.
അനൂപ് ഉപാസനയാണ് ചിത്രം പകർത്തിയിരിക്കുന്നത്. കാവ്യയുടെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ കോസ്റ്റ്യൂമാണ് താരം ധരിച്ചിരിക്കുന്നത്. അമൽ അജിത്കുമാറാണ് മേക്കപ്പും സ്റ്റൈലിംഗും നിർവഹിച്ചത്. നേരത്തെ ഓണത്തിന് കാവ്യ കുടുംബ സമേതം പങ്കുവച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന ചിത്രമാണ് പങ്കുവച്ചത്.
View this post on Instagram
“>
View this post on Instagram