ബറേലി ; ദേശീയ പതാകയെ വികൃതമാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ . യുപിയിലെ ബറേലി സ്വദേശികളായ മുഹമ്മദ് ഫസീലും പിതാവ് ഖദീറുമാണ് പിടിയിലായത് .
നബിദിന ഘോഷയാത്രയ്‌ക്ക് മുന്നോടിയായി വീടിന് മുന്നിൽ ഉയർത്തിയ പതാകയാണ് ഇവർ അപമാനിച്ചത് . പതാകയിൽ നിന്ന് അശോക ചക്രം നീക്കി, അതിന്റെ സ്ഥാനത്ത് ഖുറാൻ സൂക്തങ്ങൾ എഴുതിയ തുണി തുന്നിക്കെട്ടുകയായിരുന്നു . വികൃതമാക്കിയ ദേശീയ പതാക ഉയർത്തിയിരിക്കുന്നത് കണ്ട ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയത് . തുടർന്ന് പോലീസ് എത്തി കൊടി അഴിച്ചുമാറ്റി. പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്തു.
ത്രിവർണ പതാകയിൽ കൃത്രിമം കാണിച്ചതായി വ്യക്തമായതായി ഇൻസ്പെക്ടർ ബഹേദി സഞ്ജയ് തോമർ പറഞ്ഞു.ഇവർക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.















