പത്താം ക്ലാസുകാർക്ക് ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിൽ വമ്പൻ അവസരം. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമാണിത്. തമിഴ്നാട് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് കാൻറ്റീൻ ആട്ടെൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 25 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 22 വരെ ഓൺലാനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നേരിട്ട് നിയമനം ലഭിക്കും. 15,000 രൂപ മുതൽ 56,900 രൂപ വരെ ശമ്പളമായി ലഭിക്കും. 18-25 വയസിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും itcp.tnincometax.gov.in സന്ദർശിക്കുക.















