ദാവൺഗരെ : ദാവൺഗരെ വെങ്കഭോവി കോളനിയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ വ്യാഴാഴ്ച കല്ലേറുണ്ടായി. ഇതിന്റെ ഫലമായി പ്രദേശത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്.
സംഭവത്തിൽ ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി വീടുകളുടെയും വാഹനങ്ങളുടെയും ജനൽച്ചില്ലുകളും തകരുകയും ചെയ്തു.
ഈദ് മീലാദ് ഘോഷയാത്രയ്‌ക്കുള്ള ഒരുക്കങ്ങൾക്കിടെ പലസ്തീൻ പതാകയുമായി മുസ്ലീം യുവാക്കൾ ദാവൺഗരെ നഗരത്തിൽ ഇരുചക്രവാഹനത്തിൽ പ്രകടനം നടത്തിയതിനെ തുടർന്ന് ഇവിടെ നേരത്തെ തന്നെ സംഘർഷം ഉണ്ടായിരുന്നു .
ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയെ ഒരു യുവാവ് പരസ്യമായി വെല്ലുവിളിക്കുകയും ബേത്തൂർ റോഡിലേക്ക് കൊണ്ടുവരാൻ ആക്ഷേപകരമായ ഭാഷയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു.വിഷയം ഗൗരവമായി എടുത്ത ഹിന്ദു സംഘടനകൾ സംഭവത്തിൽ പ്രതിഷേധിച്ച് ജഗലുരു റോഡിലെ വെങ്കിടേശ്വര സർക്കിളിൽ തടിച്ചുകൂടി. ഡിജെ സെറ്റിന്റെ അകമ്പടിയോടെയുള്ള നിമജ്ജന ഘോഷയാത്ര സർക്കിളിലെത്തിയപ്പോൾ അവിടെ കൂടിയിരുന്നവർ മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനും തുടർന്നുള്ള കല്ലേറിനും കാരണമായി. സംഘർഷത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നു.















