ഭക്തിയുടെ പരകോടിയിൽ എത്തുമ്പോഴാണ് തത്ത്വമസി എന്ന പദം അന്വർത്ഥമാകുന്നത് . തന്റെ ഉള്ളിലെ ദൈവാംശം പലരും തിരിച്ചറിയുന്നത് . ഇവിടെയിതാ തങ്ങളുടെ പേരുകളിൽ പോലു ദൈവനാമം ചേർത്ത് വയ്‌ക്കുകയാണ് കുറെ ഗ്രാമവാസികൾ .
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഒരു ഗ്രാമമാണ് ഇദാരിഷ്പൂർ. ഈ ഗ്രാമത്തിലെ 5500 ആളുകൾക്ക് ശ്രീരാമനോടും ശ്രീകൃഷ്ണനോടും പ്രത്യേക ഇഷ്ടവും , ഭക്തിയുമൊക്കെയുണ്ട് . ഇവരുടെ പേരുകൾ പോലും ശ്രീരാമനിലും , ശ്രീകൃഷ്ണനിലുമാണ് തുടങ്ങുന്നത് . രാംവീർ, രാംകിഷൻ, രാംവിരി, രാംപ്യാരി ഇങ്ങനെ നിരവധി പേരുകൾ ഇവിടെ കേൾക്കാം .
ഈ ഗ്രാമത്തിലെ ആളുകൾ മാംസാഹാരം കഴിക്കാറില്ല.ഇവർ ദിവസവും വീടുകളിൽ ആരതി നടത്തുന്നു . ഗ്രാമം മുഴുവൻ മണിക്കൂറുകളോളം ഭഗവാനെ സ്തുതിക്കുന്നു.ഈ ഗ്രാമത്തിൽ എല്ലാ ആഴ്ചയും മതപരവും സാംസ്കാരികവുമായ പരിപാടികൾ നടക്കുന്നു. പ്രാചീനകാലം മുതൽ മഹാന്മാരും പ്രഗത്ഭരുമായ സന്യാസിമാരുടെ വാസസ്ഥലമായിരുന്നു ഈ ഗ്രാമം.അതുതന്നെയാണ് ഇവിടുത്തെ ഗ്രാമവാസികളെ ഭഗവാനോട് ഇത്രയധികം അടുപ്പിച്ചത്.
എല്ലാ വർഷവും ഇവിടെ ഭാഗവത യജ്ഞവും, രാമകഥയും സംഘടിപ്പിക്കാറുണ്ട്. മാസത്തിലൊരിക്കൽ രാമായണ പാരായണവും നടത്തുന്നുണ്ട് . കുട്ടികൾക്ക് പോലും സ്കൂൾ കാലം മുതൽ തന്നെ സനാതന മൂല്യങ്ങൾ പഠിപ്പിക്കുന്നു. അതിനാൽ ഈ ഗ്രാമം ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും ഗ്രാമം എന്നും അറിയപ്പെടുന്നു.















