നിശബ്ദ കൊലയാളിയാണ് കാൻസർ. ഓരോ വർഷവും കാൻസർ പിടിപ്പെട്ട് മരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ കാൻസർ തിരിച്ചറിയാൻ സാധിക്കാത്തതാണ് മരണത്തിലെത്തുന്നത്. കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുകയാണ് രോഗം ശമിപ്പിക്കാനുള്ള മാർഗം. ഇതിനായി തേനീച്ചകളുടെ വിഷം ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ഓസ്‌ട്രേലിയയിലെ ഹാരി പെർക്കിൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധച്ച വിവരങ്ങൾ നൽകുന്നത്. 2020ലാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിയത്. തേനീച്ചയുടെ വിഷം ട്രിപ്പിൾ നെഗറ്റീവ് സ്തനാർബുദത്തെയും HER2 നിറഞ്ഞ കാൻസർ കോശങ്ങളെയും നശിപ്പിക്കുന്നതായാണ് കണ്ടെത്തൽ.
മെൽട്ടിൻ എന്നാണ് തേനീച്ചയുടെ വിഷം അറിയപ്പെടുന്നത്. ഇത് മൂന്ന് തരത്തിലുള്ള കാൻസർ കോശങ്ങളിൽ പരീക്ഷിച്ചതായി ഗവേഷകർ പറയുന്നു. ഓസ്‌ട്രേലിയ, അയർലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ 312 തേനീച്ചകളുടെ വിഷം ഉപയോഗിച്ചാണ് പഠനം നടത്തിയത്. 60 മിനിറ്റിനുള്ളിൽ മെൽട്ടിൻ കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകർ പറഞ്ഞു.