ഷെയ്ഖ് ഹസീനയെ വേട്ടയാടി ബംഗ്ലാദേശ് സർക്കാർ: 45 ദിവസത്തിനുള്ളിൽ 150 കേസുകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷെയ്ഖ് ഹസീനയെ വേട്ടയാടി ബംഗ്ലാദേശ് സർക്കാർ: 45 ദിവസത്തിനുള്ളിൽ 150 കേസുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 04:30 pm IST
FacebookTwitterWhatsAppTelegram

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വേട്ടയാടുന്നത് തുടർന്ന് ബംഗ്ലാദേശ് സർക്കാർ. വിദ്യാർത്ഥികളെ മറയാക്കി വർഗീയ ശക്തികൾ നേതൃത്വം നൽകിയ അക്രമ സമരത്തെത്തുടർന്ന് ഓഗസ്റ്റ് 5 ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കഴിഞ്ഞ ഒന്നര മാസത്തിനിടെ 150 ലധികം കേസുകളാണ് ധാക്കയിൽ ഫയൽ ചെയ്തത്.ഇതിൽ 140 എണ്ണം കൊലപാതകക്കേസുകളാണ്, 10 എണ്ണം കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ, ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ്.

ധാക്കയിലെ 31 പോലീസ് സ്റ്റേഷനുകളിലായി രെജിസ്റ്റർ ചെയ്ത ഈ കേസുകൾ വിവിധ മജിസ്‌ട്രേറ്റ് കോടതികളിലാണ് ഫയൽ ചെയ്തിരിക്കുന്നത്.

ആഗസ്ത് 13 നാണ് ധാക്ക കോടതിയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ആദ്യ കൊലപാതക കേസ് ഫയൽ ചെയ്തത്. ജൂലായ് 19 ന് ക്വാട്ട സമരത്തിനിടെ മുഹമ്മദ്പൂരിൽ പോലീസ് വെടിവെപ്പിൽ പലചരക്ക് കടയുടമ അബു സെയ്ദ് മരണമടഞ്ഞ സംഭവത്തിലാണ് ഷെയ്ഖ് ഹസീനയും പ്രതി ചേർക്കപ്പെട്ടത്. മുഹമ്മദ്പൂർ പോലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തത്.

അക്രമം നടത്തിയ വർഗീയ വാദികളെ നേരിടാൻ പോലീസും സൈന്യവും നടത്തിയ എല്ലാ നടപടികളിലും കേസുകൾ എടുക്കുകയും മിക്കവയിലും ഹസീനയെ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഹസീന സർക്കാരിലെ വിവിധ മന്ത്രിമാർക്കെതിരെയും കേസുകൾ രെജിസ്റ്റർ ചെയ്യുന്നതും ഏകപക്ഷീയമായി ജയിലിൽ അടക്കുന്നതും തുടരുകയാണ്.

Tags: bangladeshSheikh Hasina
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies