പുതിയ ഫീച്ചറുകളോടെ RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിനെ പരിഷ്‌കരിച്ച് റിവോൾട്ട് മോട്ടോഴ്‌സ്. മുമ്പത്തേക്കാൾ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ ബാറ്ററി പാക്കും ബൈക്കിന് കമ്പനി നൽകിയിട്ടുണ്ട്. 2024 റിവോൾട്ട് RV400 ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമാണ് ഇത്. ഇപ്പോൾ ഒരു പുതിയ ലൂണാർ ഗ്രീൻ ഷേഡിൽ ലഭ്യമാണ്.
ഇ-ബൈക്കിൽ ഇപ്പോൾ റിവേഴ്സ് മോഡ് സജ്ജീകരിച്ചിരിക്കുന്നു എന്നതാണ് പുതിയ പ്രത്യേകത. കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പരിഷ്കരിച്ച ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ ലഭിക്കുന്നു.
റിവോൾട്ട് RV400-ൽ 3.24 kWh ബാറ്ററി പായ്‌ക്കുണ്ട്. അത് 3 kW ഇലക്ട്രിക് മോട്ടോറിനെ ശക്തിപ്പെടുത്തുന്നു. ബാറ്ററി ഇപ്പോൾ 160 കിലോമീറ്റർ റേഞ്ച് നൽകുന്നു. മുൻ പതിപ്പിനേക്കാൾ 10 കിലോമീറ്റർ റേഞ്ച് കൂടുതൽ കമ്പനി വാഗ്ദാനം ചെയ്യുന്നു ണ്ട്. 90 മിനിറ്റിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജറോടുകൂടി ബൈക്ക് ഇപ്പോൾ വിപണിയിൽ എത്തിക്കഴിഞ്ഞു.