ഹൈദരാബാദ്: രോഗിക്ക് അനസ്തേഷ്യ നൽകാതെ തന്നെ സങ്കീർണമായ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡോക്ടർമാർ. 55കാരിയായ ആനന്ദ ലക്ഷ്മിയുടെ തലച്ചോറിലെ മുഴ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ. ഈ സമയം തന്റെ ഇഷ്ട താരം ജൂനിയർ എൻടിആറിന്റെ സിനിമ ആസ്വദിക്കുകയായിരുന്നു ഇവർ.
ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. രോഗി ഉണർന്നിരിക്കെ നടത്തുന്ന ‘എവേക്ക് ക്രാനിയോട്ടമി’യാണ് 55 കാരിയിൽ നടത്തിയത്. ട്യൂമർ നീക്കം ചെയ്യുമ്പോൾ നാഡീസംബന്ധമായ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാൻ ഡോക്ടർമാരെ ഈ നൂതന ശസ്ത്രക്രിയാ രീതി സഹായിച്ചു. തെലുങ്ക് നടൻ ജൂനിയർ എൻടിആറിന്റെ സിനിമയായ അദുർസിലെ രംഗങ്ങളാണ് ഡോക്ടർമാർ ഇവർക്ക് പ്ലേ ചെയ്ത് നൽകിയത്.
കൈകാലുകളിൽ മരവിപ്പ്, ആവർത്തിച്ചുള്ള തലവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇവർ ആശുപത്രിയിലെത്തുന്നത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആനന്ദലക്ഷ്മിയുടെ തലച്ചോറിന്റെ ഇടതുവശത്ത് 3.3 x 2.7 സെൻ്റീമീറ്റർ വലിപ്പമുള്ള ട്യൂമർ ഉണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദ്ദേശിച്ചത്.
Doctors Successfully Perform Brain Surgery While Showing Patient NTR’s ‘Adhurs’ Movie
Doctors at the Government General Hospital (GGH) in Kakinada successfully removed a brain tumor from a female patient through “Awake Craniotomy” while showing her favorite movie, Adhurs,… pic.twitter.com/ZKw81PUpUa
— Sudhakar Udumula (@sudhakarudumula) September 18, 2024















