തമിഴ് നടൻ ജയം രവി അടുത്തിടെയാണ് ഭാര്യ ആർതിയുമായി വേർപിരിയൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് 15 വർഷത്തെ ബന്ധം വേർപ്പെടുത്തിയെന്ന് നടൻ പ്രഖ്യാപിച്ചത്. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് രവിയുടെ തീരുമാനമെന്ന് ആർതി വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ നടന്റെ വേർപിരിയൽ തീരുമാനത്തിന് പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു മാസിക.പ്രമുഖ തമിഴ് മാഗസിൻ നക്കീരനില്‍ വന്ന റിപ്പോര്‍ട്ടാണ് പുതിയ ഗോസിപ്പിന് ആധാരം. ഗായിക കെനിഷ ഫ്രാൻസിസുമായി നടൻ രഹസ്യമായി പ്രണയത്തിലെന്നാണ് കണ്ടെത്തൽ.
ബെംഗലൂരു സ്വദേശിയായ കെനിഷ ഫ്രാൻസിസ് ഗോവയിലെ പമ്പുകൾ കേന്ദ്രീകരിച്ചുള്ള ഗായികയാണ്.നടൻ ജീവയുമായി ഒരു മ്യൂസിക് ആൽബത്തിൽ ഇവർ സഹകരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുമായുള്ള അവധിക്കാല യാത്രയിലാണ് ജയം രവി കെനിഷയെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. പിന്നീടാണ് ഡേറ്റിംഗ് ആരംഭിക്കുന്നതും.
ജയം രവിക്കും കെനിഷ്‍ക ഫ്രാൻസിനും കഴിഞ്ഞ ജൂണില്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിന് ഗോവ പാെലീസ് പിഴ ചുമത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ആര്‍തിയും അറിഞ്ഞതോടെയാണ് ദാമ്പത്യം തകർന്നതെന്നാണ് സൂചന. വിവാഹത്തിന്റെ 14-ാം വാർഷികം ആഘോഷിക്കാത്ത ജയം രവി കെനീഷയ്‌ക്കൊപ്പം ഗോവയിൽ ആഡംബര ബംഗ്ലാവ് വാങ്ങിയെന്നും നക്കീരൻ പറയുന്നു.















