ചെറുപ്രായത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി മിനിസ്ക്രീനിലെ പ്രശസ്ത താരം അനിത ഹസാനന്ദാനി. സ്കൂൾ കാലഘട്ടത്തിൽ നടന്നൊരു സംഭവത്തെക്കുറിച്ചാണ് അവർ അടുത്ത് നൽകി അഭിമുഖത്തിൽ വിവരിച്ചത്. ഒൻപതോ പത്തോ വയസ് പ്രായമുള്ളപ്പോഴായിരുന്നു ആ സംഭവമെന്നും അവർ വ്യക്തമാക്കി. മുംബൈയിലെ ഖാർ എന്ന സ്ഥലത്തുള്ള തന്റെ സ്‌കൂളിന് പുറത്ത് നടന്ന അനുഭവമാണ് അസ്വസ്ഥതയുണ്ടാക്കിയത്. ഹൗട്ടർ ഫ്ലൈക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
“ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ, അമ്മ ഞങ്ങൾക്ക് റിക്ഷയിൽ പോകാൻ 10 രൂപ തരുമായിരുന്നു, തിരികെ വരുമ്പോൾ ഞങ്ങൾ നടക്കുന്നതിനാൽ, ആ പണം ഞങ്ങൾ സമൂസയോ മറ്റോ കഴിക്കാൻ ലാഭിക്കും. ഞങ്ങൾ നടന്നു വരുമ്പോൾ, ഈ റിക്ഷക്കാരൻ ഉണ്ടായിരിക്കും, എല്ലാ ദിവസും അവൻ അവിടെ തന്നെ കാണും. ഞങ്ങളെയല്ല ഏതൊരു പെൺകുട്ടിയെ കണ്ടാലും അവൻ അവരുടെ മുന്നിൽ പാൻ്റഴിച്ച് അവരെ നോക്കി സ്വയംഭോഗം ചെയ്യാൻ തുടങ്ങും.ഇതിനെ തുടർന്ന് അവർ റൂട്ട് മാറ്റി, പക്ഷേ റൂട്ട് മാറിയെങ്കിലും, ഡ്രൈവർ തങ്ങളെ പിന്തുടരുമോ എന്ന ഭയം ഉണ്ടായിരുന്നുവെന്നും” നടി പങ്കുവെച്ചു. പ്രത്യേകിച്ചും ഇത് പെൺകുട്ടികൾ പഠിക്കുന്ന സ്കൂളായതിനാൽ– നടി പറഞ്ഞു.