ന്യൂഡൽഹി ; ഡൽഹിയിലെ ആറ് പ്രധാന ക്ഷേത്രങ്ങളിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് . ഡൽഹിയിലെ നിരവധി ക്ഷേത്രങ്ങൾ വഖഫ് ബോർഡിന്റെ ഭൂമിയിലാണെന്ന് പറയപ്പെടുന്ന ന്യൂനപക്ഷ കമ്മീഷന്റെ 2019 ലെ റിപ്പോർട്ടിൽ നിന്നാണ് ഈ അവകാശവാദം ഉയർന്നത്. എന്നാൽ വഖഫ് ബോർഡ് നിലവിൽ വരുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്ന ക്ഷേത്രങ്ങൾക്ക് മേലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
ഹിന്ദുക്കളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നത് ഇതാദ്യമല്ല. അടുത്തിടെ ബീഹാറിലെ ഗോവിന്ദ്പൂർ ഗ്രാമത്തിൽ വഖഫ് ബോർഡ് ഗ്രാമവാസികൾക്ക് മുഴുവൻ ഗ്രാമവും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. പട്‌നയിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗോവിന്ദ്പൂർ, ഏകദേശം 5,000 ജനസംഖ്യയുള്ള, 90% ഹിന്ദു ജനസംഖ്യയുള്ള ഒരു ഗ്രാമമാണ്. ഗ്രാമത്തിലെ ഏഴ് പേർക്ക് സ്ഥലം വിട്ടുനൽകാൻ വഖഫ് ബോർഡ് നോട്ടീസും നൽകി.
റിപ്പോർട്ടുകൾ പ്രകാരം വഖഫ് സ്വത്തുക്കൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2006ൽ രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ ആകെ വിസ്തൃതി 1.2 ലക്ഷം ഏക്കറായിരുന്നെങ്കിൽ 2009ൽ അത് 4 ലക്ഷം ഏക്കറായി വർധിച്ചു. 2024 ആകുമ്പോഴേക്കും 9.4 ലക്ഷം ഏക്കറായി വർധിച്ചു. ഈ വർദ്ധിച്ചുവരുന്ന സമ്പത്ത് വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.















