മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ ഡി ജി പി എം ആർ അജിത് കുമാറിനുമെതിരെ വീണ്ടും പി വി അൻവർ എം എൽ എ. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് പി വി അൻവർ ഇരുവർക്കുമെതിരെ ആഞ്ഞടിച്ചത്.
‘പാര്‍ട്ടിയെ പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്.അദ്ദേഹത്തിന്റെ അപ്രമാദിത്വവും കാഴ്ചപ്പാടുകളും കണക്കിലാക്കിയാണ് പാര്‍ട്ടി ഈയൊരു പൊസിഷനിലിരുത്തിയത്. അങ്ങനെയുള്ള ഒരാള്‍ക്ക് ഇങ്ങനെ വീഴ്ചകള്‍ പറ്റുമോ. അവിടെയാണ് അദ്ദേഹത്തിന് വേറെ അജണ്ടയുണ്ടോ എന്നാലോചിക്കണെമെന്ന് ഞാന്‍ പറയുന്നത്. അങ്ങനെ സിഎമ്മും പൊതുസമൂഹവും പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തിന്റെ മറയായിട്ടാണ് പി ശശി നിന്നിട്ടുള്ളത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ. താഴേക്കിടയില്‍ നിന്ന് വിവരം കിട്ടില്ലേ പാര്‍ട്ടിക്ക്, സിഎമ്മിന് അതുണ്ടായിട്ടില്ല’ -അന്‍വര്‍ പറഞ്ഞു
“ഷാജൻ സ്കറിയക്കെതിരായ നിയമനടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവരാണ് ശശിയും അജിത് കുമാറും. കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അത് ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ല. എം.ആര്‍ അജിത്കുമാറിന് കിട്ടിയെന്ന് ഉറപ്പാണ്.
വയര്‍ലെസ് ചോര്‍ത്തിയ കേസില്‍ കൃത്യമായ കുറ്റപത്രം കൊടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്താണ് പൊളിറ്റിക്കല്‍ സെക്രട്ടറി കൃത്യമായി ഇടപെടാത്തത്. അതുതന്നെയാണ് വിഷയമെന്നും” അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
എം ആർ അജിത് കുമാർ നിരവധിയായി അനധികൃത സ്വത്ത് സമ്പാദനം നടത്തി.പൊലീസ് ഓഫീസർമാർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതിന്റെ തെളിവ് കയ്യിലുണ്ട് സോളാർ കേസ് അട്ടിമറിക്കാൻ അജിത് കുമാർ കൂട്ട് നിന്നു. അനീതിക്ക് കൂട്ടു നിന്നത് വലിയ പണം ലഭിച്ചു.
33 ലക്ഷം രൂപക്ക് അജിത് കുമാർ വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുള്ളിൽ 62 ലക്ഷം രൂപക്ക് മറിച്ച് വിറ്റുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും അൻവർ ആരോപിച്ചു.
ഈ വിഷയം സത്യസന്ധരായ ഉദ്യോഗസ്ഥർ അന്വേഷിക്കണം. സർക്കാരിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നും നീതി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു എന്നും അൻവർ പറഞ്ഞു.
മലപ്പുറത്ത് കേസുകൾ ബോധപൂർവം വർദ്ധിപ്പിച്ചു എന്ന അഭിപ്രായമില്ല. എല്ലാ കാലത്തും ഉള്ളതു പോലെ ഉണ്ടായിട്ടുള്ളൂ. എന്നും ചോദ്യത്തിന് മറുപടിയായി പി വി അൻവർ പറഞ്ഞു















