പി ശശിക്ക് വേറെ അജണ്ട; മലപ്പുറത്ത് കേസുകൾ ബോധപൂർവം വർദ്ധിപ്പിച്ചു എന്ന അഭിപ്രായമില്ല. എല്ലാ കാലത്തും ഉള്ളതു പോലെയെ ഉണ്ടായിട്ടുള്ളൂ ; പി വി അൻവർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി ശശിക്ക് വേറെ അജണ്ട; മലപ്പുറത്ത് കേസുകൾ ബോധപൂർവം വർദ്ധിപ്പിച്ചു എന്ന അഭിപ്രായമില്ല. എല്ലാ കാലത്തും ഉള്ളതു പോലെയെ ഉണ്ടായിട്ടുള്ളൂ ; പി വി അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 11:23 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ ഡി ജി പി എം ആർ അജിത് കുമാറിനുമെതിരെ വീണ്ടും പി വി അൻവർ എം എൽ എ. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് പി വി അൻവർ ഇരുവർക്കുമെതിരെ ആഞ്ഞടിച്ചത്.

‘പാര്‍ട്ടിയെ പ്രതിസന്ധിയിലെത്തിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊളിറ്റിക്കല്‍ സെക്രട്ടറിക്കാണ്.അദ്ദേഹത്തിന്റെ അപ്രമാദിത്വവും കാഴ്ചപ്പാടുകളും കണക്കിലാക്കിയാണ് പാര്‍ട്ടി ഈയൊരു പൊസിഷനിലിരുത്തിയത്. അങ്ങനെയുള്ള ഒരാള്‍ക്ക് ഇങ്ങനെ വീഴ്ചകള്‍ പറ്റുമോ. അവിടെയാണ് അദ്ദേഹത്തിന് വേറെ അജണ്ടയുണ്ടോ എന്നാലോചിക്കണെമെന്ന് ഞാന്‍ പറയുന്നത്. അങ്ങനെ സിഎമ്മും പൊതുസമൂഹവും പാര്‍ട്ടിയും ജനങ്ങളുമായുള്ള ബന്ധത്തിന്റെ മറയായിട്ടാണ് പി ശശി നിന്നിട്ടുള്ളത്. അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ. താഴേക്കിടയില്‍ നിന്ന് വിവരം കിട്ടില്ലേ പാര്‍ട്ടിക്ക്, സിഎമ്മിന് അതുണ്ടായിട്ടില്ല’ -അന്‍വര്‍ പറഞ്ഞു

“ഷാജൻ സ്കറിയക്കെതിരായ നിയമനടപടിയുമായി പോയപ്പോള്‍ അതിന് തടയിട്ടവരാണ് ശശിയും അജിത് കുമാറും. കോടികള്‍ വാങ്ങിയിട്ടുതന്നെയാണ് തടയിട്ടത്. അത് ശശിക്ക് എന്തെങ്കിലും കിട്ടിയോയെന്ന് എനിക്കറിയില്ല. എം.ആര്‍ അജിത്കുമാറിന് കിട്ടിയെന്ന് ഉറപ്പാണ്.

വയര്‍ലെസ് ചോര്‍ത്തിയ കേസില്‍ കൃത്യമായ കുറ്റപത്രം കൊടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. എന്താണ് പൊളിറ്റിക്കല്‍ സെക്രട്ടറി കൃത്യമായി ഇടപെടാത്തത്. അതുതന്നെയാണ് വിഷയമെന്നും” അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

എം ആർ അജിത് കുമാർ നിരവധിയായി അനധികൃത സ്വത്ത് സമ്പാദനം നടത്തി.പൊലീസ് ഓഫീസർമാർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതിന്റെ തെളിവ് കയ്യിലുണ്ട് സോളാർ കേസ് അട്ടിമറിക്കാൻ അജിത് കുമാർ കൂട്ട് നിന്നു. അനീതിക്ക് കൂട്ടു നിന്നത് വലിയ പണം ലഭിച്ചു.
33 ലക്ഷം രൂപക്ക് അജിത് കുമാർ വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുള്ളിൽ 62 ലക്ഷം രൂപക്ക് മറിച്ച് വിറ്റുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നും അൻവർ ആരോപിച്ചു.

ഈ വിഷയം സത്യസന്ധരായ ഉദ്യോഗസ്ഥർ അന്വേഷിക്കണം. സർക്കാരിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നും നീതി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു എന്നും അൻവർ പറഞ്ഞു.

മലപ്പുറത്ത് കേസുകൾ ബോധപൂർവം വർദ്ധിപ്പിച്ചു എന്ന അഭിപ്രായമില്ല. എല്ലാ കാലത്തും ഉള്ളതു പോലെ ഉണ്ടായിട്ടുള്ളൂ. എന്നും ചോദ്യത്തിന് മറുപടിയായി പി വി അൻവർ പറഞ്ഞു

Tags: P V Anvar MLA
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies