ലക്നൗ: ദേശീയ പതാക വികൃതമാക്കിയ അച്ഛനും മകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുഹമ്മദ്പൂരിലാണ് സംഭവം. മുഹമ്മദ് ഖാദറിനും മകൻ മുഹമ്മദ് ഫാസിലിനുമാണ് അറസ്റ്റിലായത്. അശോക ചക്രത്തിന്റെ സ്ഥാനത്ത് അറബിക് എഴുത്തുകൾ സ്ഥാപിച്ചതിനാണ് ഇരുവരും പിടിയിലായത്.
സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. ഇരുവരുടെയും വീടിന് മുകളിലാണ് പതാക ഉയർത്തിയിരുന്നത്. ഇരുവർക്കുമെതിരെ 1971-ലെ നിയമപ്രകാരമാണ് കേസെടുത്തത്.