ബെംഗളൂരു: 26-കാരിയുടെ മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ വൈലിക്കാവൽ മേഖലയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോൾ സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 165 ലിറ്ററിന്റെ സിംഗിൾ ഡോർ ഫ്രിഡ്ജിലായിരുന്നു മൃതദേഹം. യുവതിയെ 30 കഷ്ണങ്ങളായി നുറുക്കിയിരുന്നു.
കഴിഞ്ഞ കുറേ നാളുകളായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പ്രാഥമിക അന്വേഷണം പൂർത്തിയായതിന് ശേഷം അറിയിക്കും. ഇതരസംസ്ഥാനത്ത് നിന്നെത്തി ബെംഗളൂരുവിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് ലഭിച്ചിരിക്കുന്നതെന്നും എസിപി സതീഷ് കുമാർ അറിയിച്ചു. സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും പരിശോധന തുടരുകയാണ്.