ലക്നൗ : പോലീസിന്റെ കണ്ണിൽപ്പെടാതെ മദ്യം കടത്താൻ പുതിയ വഴികൾ പരീക്ഷിച്ച് കള്ളക്കടത്ത് സംഘം. ഉത്തർപ്രദേശിലെ മിർസാപൂർ വഡോദര സീൽദാ പ്രത്യേക ട്രെയിൻ കോച്ചിലെ ബാറ്ററി ബോക്സിൽ ഒളിപ്പിച്ച നിലയിൽ മദ്യം നിറച്ച 24 ബാഗുകൾ പൊലീസ് കണ്ടെടുത്തു.
പ്രയാഗ്‌രാജിന്റെ ബാർകോഡ് മദ്യക്കുപ്പികളിൽ അച്ചടിച്ചിട്ടുണ്ട്. വഡോദര ജംഗ്ഷനിൽ നിന്ന് സീൽദയിലേക്ക് പോകുന്ന പ്രത്യേക ട്രെയിനിലാണ് മദ്യം കടത്തിയത് . ഇതുമായി ബന്ധപ്പെട്ട് ദീപക് കുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബീഹാറിലേക്ക് കടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്. റോഡിൽ പലയിടത്തുമുള്ള പോലീസ് പരിശോധന ഒഴിവാക്കാനാണ് ട്രെയിനിൽ മദ്യക്കടത്ത് നടത്തിയതെന്ന് പിടിയിലായ യുവാവ് പറഞ്ഞു.. ആർപിഎഫിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ മദ്യകുപ്പികൾ ബാഗുകളിലാക്കിയാണ് ട്രെയിനിന്റെ ബാറ്ററി ബോക്സുകളിൽ ഒളിപ്പിച്ചത്.















