ഹൈദരാബാദ് ; തെലങ്കാനയിൽ ഡിജെ നിരോധിക്കണമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദിന്‍ ഒവൈസി. ഡിജെയിലൂടെ യുവാക്കൾ ദുഷിക്കപ്പെടുകയാണെന്നും അതുവഴി ജനങ്ങളിലേക്ക് നല്ല സന്ദേശമൊന്നും ലഭിക്കുന്നില്ലെന്നുമാണ് ഒവൈസിയുടെ നിലപാട്.
ഡിജെയുടെ ശബ്ദങ്ങൾ ബുദ്ധിമുട്ടായി മാറുകയാണ് . അതുകൊണ്ടാണ് മതപരമായ റാലികളിൽ ഡിജെ നിരോധിക്കണമെന്ന് തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ചത്. മീലാദ് ഉൻ നബി ആഘോഷങ്ങളുടെ ഭാഗമായി ചാർമിനാറിൽ ഡിജെ ബോക്സ് പൊട്ടിത്തെറിച്ച സംഭവത്തെക്കുറിച്ചും ഒവൈസി പ്രതികരിച്ചു. ഡിജെ സംസ്കാരം ആത്മീയ അന്തരീക്ഷം മലിനമാക്കുന്നു. ഇത് ഒരു സമൂഹത്തിനും വേണ്ടിയുള്ള പ്രവർത്തനമല്ലെന്നും ഒവൈസി പറഞ്ഞു.
മീലാദ് ഉൻ നബി ആഘോഷത്തിനിടെ ചാർമിനാർ ഡിജെ ബോക്സ് പൊട്ടിത്തെറിച്ച് വൻ തീപിടിത്തമുണ്ടായി. ഡിജെയുടെ പേരിൽ ചിലർ നടത്തുന്ന വികൃതികളും സ്റ്റണ്ടുകളും കൊണ്ടാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നത്. നിസാമാബാദ് ജില്ലയിലെ മക്‌ലൂർ മണ്ഡലത്തിൽ ഡിജെയുടെ ശബ്ദം കേട്ട് യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഡിജെയുടെ പേരിലാണ് യുവാക്കൾ തമ്മിൽ തല്ലുന്നത് മതപരമായ പരിപാടികളെന്നല്ല ഡിജെ എന്നെന്നേക്കുമായി നിരോധിക്കണമെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.















