തിരുവനന്തപുരം: റെക്കോർഡ് തിരുത്താൻ വിഴിഞ്ഞം തുറമുഖത്ത് അന്ന എത്തുന്നു. എംഎസ്‌സി അന്ന സെപ്റ്റംബർ 25-ന് പുലർച്ചെ പുറംകടലിലെത്തും. 400 മീറ്ററും 58,.6 മീറ്റർ വീതിയുമുള്ള മദർഷിപ്പാണ് അന്ന.
ട്രയൽ റൺ പുരോഗമിക്കുന്ന തുറമുഖത്ത് വരുന്ന ആഴ്ചകളിൽ തുടർച്ചയായി കപ്പലുകളെത്തി തുടങ്ങുമെന്നാണ് വിവരം. 13-ന് എത്തിയ എംഎസ്സി ക്ലോഡ് ഗ്രാർഡെറ്റായിരുന്നു ഇതുവരെ ഇവിടെ എത്തിയതിൽ ഭീമൻ. 399 മീറ്ററായിരുന്നു ഇതിന്റെ നീളം. എംഎസ്‌സി അന്നയെ കൂടാതെ 25-ന് എംഎസ്‌സി പലേർമോ എന്ന കണ്ടെയ്നറും എത്തും.
ട്രയൽ റൺ ആരംഭിച്ച ശേഷം ഇതുവരെ വിഴിഞ്ഞം തുറമുഖത്തെത്തിയത് കാൽ ലക്ഷത്തിലധികം കണ്ടെയ്നറുകളാണ്. ജൂലൈ 11-നാണ് ട്രയൽ റൺ തുടങ്ങിയത്. അന്നും പിറ്റേന്നുമായി 2,000-ത്തിലധികം കണ്ടെയ്നറുകൾ ഇറക്കിയിരുന്നു. ഒക്ടോബർ അവസാനത്തോടെ തുറമുഖം കമ്മീഷൻ ചെയ്യും.















