കോഴിക്കോട്: സ്കൂൾ കലോത്സവത്തിന് ഇൻതിഫാദ എന്ന പേരു നൽകിയത് വിവാദമാകുന്നു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കലോത്സവത്തോട് അനുബന്ധിച്ച നടക്കുന്ന രചനാ മത്സരങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച പോസ്റ്ററിലാണ് ഇൻതിഫാദ എന്ന വാക്ക് പരാമർശിക്കുന്നത്. മേമുണ്ട സ്കൂളിൽ നാളെ മുതലാണ് രചന മത്സരങ്ങൾ ആരംഭിക്കുക. ഇസ്രയേലിനുനേരേ ഭീകരാക്രമണം നടത്താൻ ‘ഹമാസ്’ ഉപയോഗിച്ച വാക്കാണ് ഇൻതിഫാദ. നേരത്തെ കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് നൽകിയത് വൈസ് ചാൻസിലർ വിലക്കിയിരുന്നു.
സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവച്ചതോടെ മേമിണ്ട സ്കൂൾ നടപടിയെടുത്തു. കലോത്സവത്തിന് നൽകിയ ഇൻതിഫാദ എന്ന പേരുമാറ്റി. തരംഗ് മേമുണ്ട എന്നാണ് പുതിയ പേര്. ഇൻതിഫാദ എന്ന് പേര് നൽകിയത് വാർത്തകളിൽ വന്നതിനെ തുടർന്നാണ് മാറ്റിയത്.