സിപിഎം കൈവിട്ട പിവി അൻവർ എം.എൽ.എയെ ചേർത്തുപിടിച്ച് കായകുളം എം.എൽ.എ യു. പ്രതിഭ. പിവി അൻവറിന് നൽകിയത് ആജീവനാന്ത പിന്തുണയാണെന്നും അങ്ങനെ മാറ്റേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. എഡിജിപിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം. അൻവറിനെ തള്ളി സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു.
അൻവറിന്റെ നിരീക്ഷണങ്ങൾ കൃത്യമാണ് അദ്ദേഹത്തിന്റെ ധൈര്യത്തിന് പിന്തുണ നൽകണം. പരാതികളുമായി പോയപ്പോൾ അദ്ദേഹത്തിനുണ്ടായ ദുരനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. എം.എൽ.എ ഉന്നയിക്കുന്ന വിഷങ്ങൾ പരിശോധിക്കപ്പെടേണ്ടത്.
സത്യം പറഞ്ഞവർ എന്നും ഒറ്റപ്പെട്ടിട്ടേയുള്ളു. യേശുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. ഇനിയുള്ളവരും സത്യം വിളിച്ചുപറയാൻ മുന്നോട്ട് വരണം. പാെലീസ് തലപ്പത്തുള്ളവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യരുതെന്നും വനിത എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തനിക്ക് തിക്താനുഭവങ്ങളില്ലെന്നും അവർ ഓർമിപ്പിച്ചു.















