ജൂനിയർ എൻടിആർ ചിത്രം ദേവരുയെടെ പ്രീ റിലീസ് പരിപാടി റദ്ദാക്കിയതിന് പിന്നാലെ അക്രമാസക്തരായ ആരാധകർ ഓഡിറ്റോറിയം തകർത്തു. ഹൈദരാബാദിലെ ഇവൻ്റിൽ കൂടുതൽ ആളുകൾ എത്തിയതോടെയാണ് നിയന്ത്രിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പരിപാടി റദ്ദാക്കിയത്. ഇതോടെ കാത്തിരുന്ന് പ്രകോപിതരായവർ ഓഡിറ്റോറിയത്തിലെ കസേരകൾ തകർത്ത് കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയായിരുന്നു.
പരിപാടി റദ്ദാക്കിയ വിവരം നടൻ തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ആൾക്കാർ പ്രകോപിതരായത്.ജൂനിയര്‍ എന്‍ടിആര്‍ ആരാധകരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ജൂനിയർ എൻടിആർ എത്തുമെന്ന ഇവൻ്റാണ് ആരാധകരുടെ തള്ളിക്കയറ്റം കാരണം വേണ്ടെന്ന് വച്ചത്. ഇതോടെയാണ് ജനങ്ങൾ ആക്രമണം അഴിച്ചുവിട്ടത്. അതേസമയം ജനത ഗാരേജിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒന്നിക്കുന്ന ചിത്രം 27നാണ് റിലീസ് ചെയ്യുന്നത്. ദേവരയുടെ രചന നിർവഹിച്ചതും സംവിധായകൻ തന്നെയാണ്.
Total chaos at the #Devaraprerelease event! Fans went wild, resulting in major damage and broken glasses everywhere! #Devara pic.twitter.com/6aBgEXFdkI
— KLAPBOARD (@klapboardpost) September 22, 2024
#Devara Pre Release Event Cancelled!
— Christopher Kanagaraj (@Chrissuccess) September 22, 2024