മുംബൈ: മഹാരാഷ്‌ട്രയിലെ പൂനെ എയർപോർട്ടിന്റെ പേര് മാറ്റുന്നു. ’ജഗദ്ഗുരു സന്ത് തുകാറാം മഹാരാജ് എയർപോർട്ട്’ എന്ന് പൂനെ വിമാനത്താവളത്തിന് ഇനി പേര് നൽകും. മഹാരാഷ്‌ട്ര സർക്കാരിന്റെ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പുനർനാമകരണത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരിന് അപേക്ഷ കൈമാറിയിട്ടുണ്ട്. വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ ആണ് ഇക്കാര്യം അറിയിച്ചത്.















