ടോക്കിയോ: ജപ്പാനെ പിടിച്ചു കുലുക്കി വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. വിദൂര ഇസു ദ്വീപുകൾക്ക് സമീപമാണ് ഭൂമികുലുക്കമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു, പിന്നാലെ പസഫിക്ക് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരു മീറ്റർ (3.3 ഇഞ്ച്) വരെ ഉയരമുള്ള സുനാമി തിരകൾ ഇസു ദ്വീപുകളിലും ഒഗസവാര ദ്വീപുകളിലും ആഞ്ഞടിച്ചേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. എന്നാൽ ഭൂകമ്പം അനുഭവപ്പെട്ടില്ലെന്ന് ദ്വീപ് നിവാസികൾ അറിയിച്ചു.
പ്രധാനപ്പെട്ട നാല് ടെക്റ്റോണിക് പ്ലേറ്റുകളുടെ മുകളിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ഏകദേശം 1,500 ഭൂചലനങ്ങൾ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇവയിൽ ഭൂരിഭാഗവും തീവ്രത കുറഞ്ഞതാകും.