കണ്ണൂർ: പിണറായിയിൽ കൊലക്കേസ് പ്രതിയെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.
പുത്തൻപുരയിൽ സികെ അഹദിനെയാണ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ആർഎസ്എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് സികെ അഹദ്.
2016 ഒക്ടോബറിൽ ആർഎസ്എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഹദിനെതിരായ കേസ്. പിണറായി ഏരിയ കമ്മിറ്റിക്ക് കീഴിൽ വരുന്ന ഇഎംഎസ് ബ്രാഞ്ചിലാണ് പുത്തൻപുരയിൽ സികെ അഹദ് ബ്രാഞ്ച് സെക്രട്ടറി ആയത്. അമ്മയുടെയും സഹോദരിയുടെ കൺമുന്നിലിട്ട് അഹദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രമിത്തിനെ കൊലപ്പെടുത്തിയത്.
2002ൽ രമിത്തിന്റെ പിതാവ് ഉത്തമനെയും സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു.















