Age is just a number! 21 വർഷമായി ഭാരതത്തിലെ ക്ഷേത്രങ്ങളിലേക്ക് പദയാത്ര നടത്തി 67-കാരൻ; ഛോട്ടു റാവുവിന്റെ നിശ്ചയദാർഢ്യത്തിന് ബി​ഗ് സല്യൂട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

Age is just a number! 21 വർഷമായി ഭാരതത്തിലെ ക്ഷേത്രങ്ങളിലേക്ക് പദയാത്ര നടത്തി 67-കാരൻ; ഛോട്ടു റാവുവിന്റെ നിശ്ചയദാർഢ്യത്തിന് ബി​ഗ് സല്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 12:57 pm IST
FacebookTwitterWhatsAppTelegram

എന്ത് ജോലി ചെയ്യാനും ആദ്യം വേണ്ടത് ആ​ഗ്രഹമാണ്, ഉറച്ച തീരുമാനമാണ്. ഇത് രണ്ടിനും മുൻപിൽ പ്രായവും രോ​ഗവുമൊക്കെ മാറി നിൽക്കുമെന്ന് തെളിച്ചിരിക്കുകയാണ് 67-കാരൻ. കഴിഞ്ഞ 21 വർഷമായി സ്ഥിരമായി പദയാത്രകൾ നടത്തുകയാണ് ഇ​ദ്ദേഹം.

രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് ഛോട്ടു റാം എന്ന 67-കാരൻ. ജീവിതത്തിൽ‌ ഒരിക്കലെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്ന വിശുദ്ധ ക്ഷേത്രങ്ങളി‍ലേക്ക് ഇദ്ദേഹം കാൽ നടയായി പോയത് ഒരുപാട് തവണയാണ്. വൈഷ്ണോദേവി, അമർനാഥ്, രാംദേവ്ര എന്നിവിടങ്ങളിലേക്കാണ് പദയാത്ര നടത്തുന്നത്. മെലിഞ്ഞ ശരീരവും വെളുത്ത് നീണ്ട താടിയും പ്രായത്തെ നിർവചിക്കുന്നുവെങ്കിലും അദ്ദേഹത്തിന് ഇന്നും 20-കളിലെ ശക്തിയാണ്.

2018 വരെ പൊതുമരാമത്ത് വകുപ്പിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഒരു വൃദ്ധനാണ് പ്രചോദനമായത്. 2003-ൽ‌ രാംദേവ പദയാത്ര നടത്തുന്ന തീർത്ഥാടകരിൽ പ്രധാനിയായിരുന്നു 70-കാരനായ ആ വൃദ്ധനെന്ന് ഛോട്ടു റാം ഓർമ്മിക്കുന്നു. ഇത്രയേറെ ദൈർഘ്യമേറിയ യാത്രയെ എങ്ങനെ ഇത്ര ചുറുചുറുക്കോടെ നേരിടുന്നുവെന്ന ചിന്തയാണ് താനും ആ പാതയിലേക്ക് നീങ്ങാൻ കാരണമായതെന്ന് ഛോട്ടു റാം ഓർമിക്കുന്നു. അദ്ദേഹത്തിന് അതിന് സാധിക്കുന്നുവെങ്കിൽ തനിക്കും സാധിക്കുമെന്ന വിശ്വസമാണ് 21 വർഷങ്ങളായി പദയാത്ര നടത്തുന്നതിന് പിന്നിൽ.

അദ്ദേഹത്തിനെ കണ്ടതിന്റെ അടുത്ത ദിവസങ്ങളിൽ ഭാര്യ സഹോദരനൊപ്പം ഛോട്ടു റാം തന്റെ ആദ്യയാത്ര ആരംഭിച്ചു. പിന്നീടങ്ങോട്ട് അദ്ദേഹം തുടർച്ചയായി തീർത്ഥാടന യാത്രകൾ‌ നടത്തുന്നു. 2003 മുതൽ അദ്ദേഹം രാംദേവ്രയിലേക്ക് 26 പദയാത്രകളും വൈഷ്‌ണോദേവിയിലേക്ക് നാലും അമർനാഥിലേക്ക് ഒരു തവണയും പദയാത്ര നടത്തി. ഏറ്റവുമൊടുവിലായി ഇക്കഴിഞ്ഞ ജൂൺ ഒൻപതിന് വൈഷ്‌ണോദേവിയിലേക്കും അമർനാഥിലേക്കും അദ്ദേഹം തീർത്ഥാടനം നടത്തി. ജൂലൈ നാലിന് വൈഷ്‌ണോദേവിയിലും ജൂലൈ 14-ന് അമർനാഥിലും എത്തി.

നീണ്ട യാത്രകളുടെ ക്ഷീണം വകവയ്‌ക്കാതെ കാരിരുമ്പിന്റെ ശക്തിയോടെ ഛോട്ടു റാം ഓഗസ്റ്റ് 23-ന് അടുത്ത യാത്ര പുറപ്പെട്ടു. നംഗൽ തുളസീദാസിൽ നിന്ന് രാംദേവ്ര തീർത്ഥാടനത്തിനായാണ് അദ്ദേഹം പുറപ്പെട്ടത്. സെപ്റ്റംബർ രണ്ടിന് എത്തിച്ചേരുന്നു.

Tags: and Ramdevravaishno deviAMARNATH67-Year Old from JaipurPadyatras for 21 YearsChhotu Ram
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഭാരമെത്രയെന്ന് വ‍ൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies