കോട്ടയം: ലൈൻ ഓഫ് കളേഴ്സിന്റെ ബാനറിൽ എം.സി.അരുൺ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കുമരകത്തും കൊച്ചിയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയത്. ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യുവും നിമിഷാ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗുരു സോമസുന്ദരം, ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോ ബേബി. നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, ജിയോ ബേബി, സജിൻ ചെറുകയിൽ,ഷാജു കുരുവിള ,നീരജാ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രൈഡേ, ലോ പോയിൻ്റ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനാണ് ലിജിൻ ജോസ്.
നജീം കോയയുടെതാണ് തിരക്കഥ. അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻ ഈണം പകർന്നിരിക്കുന്നു.അലക്സ്. ജെ. പുളിക്കലാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – ഫ്രാൻസിസ് ലൂയിസ്. കലാസംവിധാനം – ബാവമേക്കപ്പ് -രതീഷ് അമ്പാടി.കോസ്റ്റ്യും ഡിസൈൻ -അരുൺ മനോഹർ.















