ബിൽ ക്ലിന്റനെ ഇഷ്ടമാണെന്ന് നിത; കേട്ടപാടെ അവതാരകയെ പ്രൊപ്പോസ് ചെയ്ത് മുകേഷ് അംബാനി; വീണ്ടും വൈറലായി പഴയകാല അഭിമുഖം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബിൽ ക്ലിന്റനെ ഇഷ്ടമാണെന്ന് നിത; കേട്ടപാടെ അവതാരകയെ പ്രൊപ്പോസ് ചെയ്ത് മുകേഷ് അംബാനി; വീണ്ടും വൈറലായി പഴയകാല അഭിമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 05:16 pm IST
FacebookTwitterWhatsAppTelegram

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളും ഇന്റർനെറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും പ്രണയകഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

വർഷങ്ങൾക്ക് മുമ്പ് സിമി ഗരേവാളിന്, അംബാനിയും നിതയും നൽകിയ അഭിമുഖത്തിന്റെ ഏതാനും ക്ലിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അഭിമുഖത്തിനിടെ നിതയോട് സിമി തമാശ രൂപേണ ഒരു ചോദ്യം ചോദിക്കുകയാണ്. മുകേഷ് അംബാനി ഇല്ലായിരുന്നുവെങ്കിൽ മറ്റാരെ പ്രണയിക്കാനായിരുന്നു താത്പര്യം? സിമിയുടെ ഈ ചോദ്യത്തിന് ഒന്നലോചിച്ച ശേഷം നിത മറുപടി പറയുന്നതാകട്ടെ ബിൽ ക്ലിന്റനെന്നും. അമേരിക്കൻ മുൻ പ്രസിഡന്റാണ് ബിൽ ക്ലിന്റൺ.

ഭാര്യയുടെ മറുപടി കേട്ട മുകേഷ് അംബാനിയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. നിതയ്‌ക്ക് ബിൽ ക്ലിന്റനെ പ്രണയിക്കാമെങ്കിൽ സിമി, ഞാൻ നിങ്ങളുമായി ഒരു ഡേറ്റിന് പോകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു അംബാനിയുടെ മറുപടി. ഇത് കാണികളിൽ ചിരിപടർത്തി. വർഷങ്ങൾക്ക് ശേഷം അഭിമുഖത്തിന്റെ വീഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗിൽ ഇടം നേടിയിരിക്കുകയാണ്. ദമ്പതികളുടെ നർമ്മബോധവും പരസ്പര ബഹുമാനവും പ്രണയവുമാണ് ഇരുവരുടെയും 40 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തെ ദൃഢമാക്കിയതെന്ന കമ്മന്റുകളും നിരവധി പേർ രേഖപ്പെടുത്തി.

നിതയുടെ ഭരതനാട്യം കാണാനിടയായ മുകേഷിന്റെ പിതാവ് ധീരുഭായ് അംബാനിയാണ് ഇരുവരെയും പരസ്പരം പരിചയപ്പെടുത്തുന്നത്. പിന്നീട് നിതയുമായുള്ള സൗഹൃദം പ്രണയത്തിലെത്തുകയും മുംബൈയിലെ ട്രാഫിക് നിറഞ്ഞ റോഡിൽ സിഗ്നലിൽ കാർ നിൽക്കുമ്പോൾ മുകേഷ് അംബാനി നിതയോട് പ്രണയം തുറന്നു പറയുകയുമായിരുന്നു. തന്റെ പ്രണയം അംഗീകരിക്കാതെ കാർ മുന്നോട്ടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ നിത വിവാഹത്തിന് സമ്മതം മൂളിയതോടെയാണ് കാർ സ്റ്റാർട്ട് ചെയ്തതെന്നും മുകേഷ് അംബാനി അഭിമുഖത്തിൽ പറയുന്നു.

Tags: mukesh ambaniNita Mukesh AmbaniViral Clip
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies