നടൻ ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. പുതിയ ചിത്രത്തിൽ ജയറാം ക്ഷീണിതനായെന്നാണ് ആരാധകരുടെ കണ്ടെത്തൽ. താരത്തിന് എന്തെങ്കിലും അസുഖം ബാധിച്ചോ എന്നു ചോദിക്കുന്നവരുമുണ്ട്. എന്തായാലും അടുത്തുള്ള ചിത്രങ്ങളിൽ നിന്ന് വളരെയേറെ വ്യത്യാസമുണ്ടെന്നാണ് അവരുടെ വാദം.
സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബ-സിനിമ വിശേഷങ്ങൾ മിക്കപ്പോഴും ഇൻസ്റ്റഗ്രാമിൽ പങ്കിടാറുണ്ട്. ഇതിനിടെയാണ് പുത്തൻ ട്രാൻസഫർമേഷൻ എന്ന തരത്തിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. മിറർ ഇമേജ് ആയതു കൊണ്ടാണോ രൂപമാറ്റം എന്ന് സംശയം പ്രകടപ്പിക്കുന്നവരുമുണ്ട്.
ക്ഷീണിച്ച് പോയല്ലോ? അസുഖം എന്തെങ്കിലുമാണോ? ഞങ്ങളുടെ ജയറാമേട്ടൻ ഇങ്ങനെയല്ല. എന്തോ ഒരു തകരാറു പോലെ തുടങ്ങിയ നിരവധി കമൻ്റുകളാണ് പോസ്റ്റിന് ലഭിച്ചത്. വിജയ്-വെങ്കട് പ്രഭു ചിത്രമായ ഗോട്ടാണ് ജയറാമിൻ്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. താരം ഇപ്പോൾ നിരവധി അന്യഭാഷ ചിത്രങ്ങളുടെ തിരക്കിലാണ്.