കൊല്ലം: ശ്രീമദ് ഭഗവദ് ഗീതയിലെ ഒന്നാം അദ്ധ്യായം എട്ട് മിനിറ്റ് പതിമൂന്ന് സെക്കൻഡ് കൊണ്ട് കാണാതെ ചൊല്ലി കഴിവ് തെളിയിച്ച് അഞ്ചുവയസ്സുകാരി പൂർണ്ണകൃപ, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് പൂർണ്ണകൃപ. മുൻപ് സംസ്കൃതത്തിലും കഴിവ് തെളിയിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കിയിരുന്നു ഇ മിടുക്കി. അമ്യതപുരി മാതാ അമൃതാനന്ദമയീ ആശ്രമത്തിലെ മുതിർന്ന സ്വാമി ധ്യാനാമൃതയാണ് പൂർണ്ണകൃപക്ക് ഭഗവദ്ഗീതയുടെ ആത്മീയ അറിവുകൾ പകർന്നു നൽകിയത്.
ഇതിനു മുൻപ് പൂർണ്ണകൃപയ്‌ക്ക് സംസ്കൃതത്തിൽ നമ്പറുകൾ വളരെ വേഗത്തിൽ ചൊല്ലിയ ഏറ്റവും പ്രയംകുറഞ്ഞകുട്ടി എന്ന റെക്കോര്‍ഡ് കരസ്ഥമായിരുന്നു. സ്കൂൾ അവധിക്കാലത്ത് മാതാ അമ്യതാനന്ദമയി മഠത്തിലെ ബ്രഹ്മചാരിണികൾ നടത്തിയ സംസ്കൃതം ക്ലാസിൽനിന്നും ആണ് പൂർണ്ണകൃപക്ക് ശ്രീമദ് ഭഗവദ്ഗീതയും നിരവധി സംസ്കൃത ശ്ലോകങ്ങളും അടക്കമുള്ള അറിവുകൾ ആദ്യമായി പകർന്നുകിട്ടയത്.

പുതിയകാവ് അമൃത വിദ്യാലയത്തിലെ യു.കെ.ജി. വിദ്യാർത്ഥിനിയായ പൂർണ്ണകൃപ, ആശ്രമം അന്തേവാസികളായ തേവലക്കര ആറാട്ട് വീട്ടിൽ അനീഷ്, കീർത്തിക ദമ്പതികളുടെ മകളാണ്.















